Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Double Murder

Idukki

എ​ഴു​കും​വ​യ​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത് വൈ​കും

നെ​ടു​ങ്ക​ണ്ടം: എ​ഴു​കും​വ​യ​ൽ ഇ​ര​ട്ട കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി പാ​റ​ത്ത​റ​യി​ൽ വീ​ട്ടി​ൽ അ​ജീ​ഷി​നെ (26) തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മ​നോ​രോ​ഗ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി വൈ​കും. പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി സം​സാ​രി​ക്കു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് ദേ​വി​കു​ളം സ​ബ്ജ​യി​ലി​ൽ​നി​ന്ന് അ​ജീ​ഷി​നെ തൃ​ശൂ​രി​ലേ​ക്കു മാ​റ്റി​യ​ത്.

കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്ച പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നീ​ക്കം. എ​ന്നാ​ൽ, മാ​ന​സി​കാ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ൽ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത് നീ​ളു​മെ​ന്നാ​ണ് വി​വ​രം. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​ശേ​ഷം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ല​ഹ​രി​ക്ക് അ​ടി​മ​യാ​യ അ​ജീ​ഷ് അ​ച്ഛ​നെ​യും അ​മ്മ​യെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. അ​ജീ​ഷ് ലോ​ൺ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വ് തു​ട​ർ​ച്ച​യാ​യി മു​ട​ങ്ങി​യി​രു​ന്ന​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ളു​മാ​യി ഇ​യാ​ൾ നി​ര​ന്ത​രം ക​ല​ഹി​ച്ചി​രു​ന്ന​താ​യും വി​വ​ര​മു​ണ്ട്.

സം​ഭ​വ​ദി​വ​സം രാ​വി​ലെ അ​മ്മ​യോ​ട് പ്ര​തി പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഈ ​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​താ​കാ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​തേ​സ​മ​യം മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി ന​ൽ​കി​യ മൊ​ഴി​ക​ളി​ലും വൈ​രു​ധ്യ​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണു​ള്ള​ത്. പി​ശാ​ചു​ക്ക​ളി​ൽ​നി​ന്ന് മോ​ചി​പ്പി​ച്ച് മാ​താ​പി​താ​ക്ക​ളെ സ്വ​ർ​ഗ​ത്തി​ലേ​ക്ക് അ​യ​ച്ചെന്നാ​ണ് പ്ര​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​തെ​ന്നാ​ണ് വി​വ​രം. ല​ഹ​രി​യു​ടെ സ്വാ​ധീ​ന​ത്തി​ലാ​യി​രു​ന്ന പ്ര​തി​യു​ടെ മൊ​ഴി​ക​ളി​ൽ ഏ​റെ​യും പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​യ​തി​നാ​ലാ​ണ് മാ​ന​സി​ക ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്കാ​നും തു​ട​ർ​ന്ന് വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യാ​നും പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്.

പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ലൂ​ടെ കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച യ​ഥാ​ർ​ഥ കാ​ര​ണം, സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ക്കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്ര​തീ​ക്ഷ.

Kerala

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്ര​തി ചെ​ന്താ​മ​ര​യു​ടെ വി​ചാ​ര​ണ ഇ​ന്ന്

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി ചെ​ന്താ​മ​ര​യു​ടെ വി​ചാ​ര​ണ ഇ​ന്ന് ന​ട​ക്കും. നാ​ലു​മാ​സ​ത്തി​ലേ​റെ​യാ​യി തു​ട​ർ​ന്നു വ​ന്നി​രു​ന്ന സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി-4​ൽ പൂ​ർ​ത്തി​യാ​യി. 2025 ജ​നു​വ​രി 27 നാ​യി​രു​ന്നു നെ​ന്മാ​റ പോ​ത്തു​ണ്ടി ബോ​യ​ൻ കോ​ള​നി സ്വ​ദേ​ശി സു​ധാ​ക​ര​ൻ, അ​മ്മ ല​ക്ഷ്മി എ​ന്നി​വ​രെ ചെ​ന്താ​മ​ര വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

2019ൽ ​സു​ധാ​ക​ര​ന്‍റെ ഭാ​ര്യ സ​ജി​ത​യെ​യും ചെ​ന്താ​മ കൊ​ല​പ്പെ​ടു​ത്തി. ഈ ​കേ​സി​ൽ ചെ​ന്താ​മ​ര​യ്ക്ക് നേ​ര​ത്തെ കോ​ട​തി ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും പി​ഴ​യും വി​ധി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്.

കൊ​ല്ല​പ്പെ​ട്ട സു​ധാ​ക​ര​ന്‍റെ കു​ടും​ബ​വു​മാ​യി പ്ര​തി​ക്ക് മു​ൻ​പും ശ​ത്രു​ത​യു​ണ്ടാ​യി​രു​ന്നു. 2019ൽ ​സു​ധാ​ക​ര​ന്‍റെ ഭാ​ര്യ സ​ജി​ത​യെ​യും പ്ര​തി​യാ​യ ചെ​ന്താ​മ​ര കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. സ​ജി​ത കൊ​ല​ക്കേ​സി​ൽ പ്ര​തി ചെ​ന്താ​മ​ര​യ്ക്ക് കോ​ട​തി നേ​ര​ത്തെ ത​ന്നെ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ​യും പി​ഴ​യും വി​ധി​ച്ചി​രു​ന്നു. ഈ ​ശി​ക്ഷാ​വി​ധി​ക്ക് പി​ന്നാ​ലെ​യാ​ണ് സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ കോ​ട​തി​യി​ൽ ആ​രം​ഭി​ച്ച​ത്.

നാ​ല് മാ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന കൃ​ത്യ​മാ​യ കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കൊ​ടു​വി​ലാ​ണ് സാ​ക്ഷി വി​സ്താ​രം പൂ​ർ​ത്തി​യാ​ക്കി പ്ര​തി​യു​ടെ അ​ന്തി​മ വി​ചാ​ര​ണ​യി​ലേ​ക്ക് കോ​ട​തി ക​ട​ക്കു​ന്ന​ത്.

Kerala

ഇരട്ടക്കൊലപാതകം; ദുരൂഹത തുടരുന്നു

നെ​ടു​ങ്ക​ണ്ടം: രണ്ടാം ദി​വ​സ​വും മ​ണ്ണു മാ​റ്റി പ​രി​ശോ​ധ​ന. പ​ച്ച​ടി തോ​ട്ടു​വാ​ക്ക​ട ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി പൊ​ന്നി​ട്ട​യി​ല്‍ സ​ജി(43) യു​ടെ വീ​ടി​നു സ​മീ​പം ര​ണ്ടാം ദി​വ​സ​വും മ​ണ്ണ് മാ​റ്റി പ​രി​ശോ​ധ​ന ന​ട​ന്നു.

എ​ട്ടു വ​ര്‍ഷം മു​ന്‍പ് കാ​ണാ​താ​യ പി​താ​വ് മാ​ത്യു​വി​നെ (73) യും ​സ​ജി കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചി​ട്ട​താ​കാ​മെ​ന്ന സം​ശ​യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യി​ല്‍ കു​റ​ച്ച് ചെ​റി​യ അ​സ്ഥി​ക്ക​ക്ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത്. ഇ​ത് മ​നു​ഷ്യ​ന്‍റേ​താ​ണോ എ​ന്ന​റി​യാ​ന്‍ ശാ​സ്​ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കും.

ഇ​ന്ന​ലെ​യോ​ടെ മ​ണ്ണു​ മാ​റ്റി​യു​ള്ള പ​രി​ശോ​ധ​ന അ​വ​സാ​നി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന നാ​ല​ര വ​രെ നീ​ണ്ടു. വീ​ടി​ന്‍റെ സെ​പ്റ്റി​ക് ടാ​ങ്കും മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച് പ​രി​ശോ​ധി​ച്ചു.പോ​ലീ​സ് നാ​യ​യെ​യും എ​ത്തി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ഞ്ച​ടി​യോ​ളം ആ​ഴ​ത്തി​ല്‍ അ​സ്ഥി​ക്ക​ക്ഷ​ണ​ങ്ങളും വ​സ്ത്ര​ാ​വ​ശി​ഷ്ട​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, അ​സ്ഥി​ക്ക​ക്ഷ​ണം മ​നു​ഷ്യ​ന്‍റേ​ത് അ​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.

കൂ​ടാ​തെ ഇ​തി​ന് സ​മീ​പ​ത്താ​യി പ​ശു​വി​ന്‍റെ​തെ​ന്നു ക​രു​തു​ന്ന ത​ല​യോ​ട്ടി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു.

അതേസമയം ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോടെ സ​ജി​യെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നെ​ടു​ങ്ക​ണ്ടം ഫ​സ്റ്റ്ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

District News

ക്രൂ​ര​ത​യു​ടെ പ​ര്യാ​യ​മാ​യി നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​തി​ക്രൂ​ര​മാ​യി. ഞെ​ട്ടി​ക്കു​ന്ന മൊ​ഴി​യാ​ണ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി സ​ജി ന​ല്‍​കി​യ​ത്. പ​ച്ച​ടി തോ​ട്ടു​വാ​ക്ക​ട പൊ​ന്നൂ​ട്ടി​ല്‍ മേ​രി​ക്കു​ട്ടി, മ​ക​ന്‍ റെ​ജി എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ മേ​രി​ക്കു​ട്ടി​യു​ടെ ഇ​ള​യ മ​ക​ന്‍ സ​ജി​യു​ടെ മൊ​ഴി​യി​ലാ​ണ് ക്രൂ​ര​ത​യു​ടെ ചി​ത്രം പു​റ​ത്തു​വ​ന്ന​ത്.

ഈ ​മാ​സം നാ​ലി​നാ​ണ് ഇ​രു​വ​രെ​യും സ​ജി ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. നാ​ലി​ന് രാ​ത്രി​യി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി​യ സ​ജി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ സ​ഹോ​ദ​ര​ന്‍ റെ​ജി​യു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും ഇ​ത് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. റെ​ജി​യെ മ​ര്‍​ദി​ച്ചും ക​ഴു​ത്തി​ല്‍ തോ​ര്‍​ത്ത് മു​റു​ക്കി​യും കൊ​ല​പ്പെ​ടു​ത്തി.

മ​ര്‍​ദ​ന​മേ​റ്റു താ​ഴെ​വീ​ണ റെ​ജി​യു​ടെ ത​ല​യി​ല്‍ ഏ​റെ​നേ​രം ച​വി​ട്ടി​പ്പി​ടി​ക്കു​ക​യും തോ​ര്‍​ത്ത് മു​റു​ക്കി മ​ര​ണം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തു​ക​ണ്ട് എ​ത്തി​യ മേ​രി​ക്കു​ട്ടി​യു​ടെ മു​ഖ​ത്ത് ഇ​ടി​ക്കു​ക​യും കൈ​യി​ല്‍ പി​ടി​ച്ച് ക​റ​ക്കി ഭി​ത്തി​യി​ലേ​ക്ക് ഇ​ടി​പ്പി​ക്കു​ക​യും മ​ര്‍​ദ​നം തു​ട​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം ഇ​റ​ച്ചി​ക്ക​റി​യോ​ടൊ​പ്പം ഇ​യാ​ള്‍ ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു. അ​ന്ന് വീ​ട്ടി​നു​ള്ളി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ട്ടി​ലി​ന​ടി​യി​ല്‍ ഒ​ളി​പ്പി​ച്ച​ശേ​ഷം ഇ​യാ​ള്‍ കി​ട​ന്നു​റ​ങ്ങി.

അ​ടു​ത്ത​ദി​വ​സം രാ​വി​ലെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഗ്രീ​ന്‍ നെ​റ്റി​ല്‍ പൊ​തി​യു​ക​യും ര​ണ്ടു ദി​വ​സം വീ​ടി​നു പു​റ​ത്ത് വ​യ്ക്കു​ക​യും ചെ​യ്തു. മൂ​ന്നാം ദി​വ​സം അ​ര്‍​ധ രാ​ത്രി​ക്ക് ശേ​ഷം മു​റ്റ​ത്തി​ന് സ​മീ​പം കു​ഴി​യെ​ടു​ത്ത് മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വ് ചെ​യ്തു. മൃ​ത​ദേ​ഹ​ങ്ങ​ളി​ല്‍ കു​മ്മാ​യം വി​ത​റി​യ​ശേ​ഷ​മാ​ണ് കു​ഴി​ച്ചി​ട്ട​ത്.

സ്വ​ത്ത് ഭാ​ഗം വ​യ്ക്കു​ന്ന​തി​ലെ ത​ര്‍​ക്ക​വും റെ​ജി, സ​ജി​യു​ടെ പി​തൃ​ത്വം നി​ര​ന്ത​രം ചോ​ദ്യം ചെ​യ്തി​രു​ന്ന​തും വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ക്കാ​തി​രു​ന്ന​തു​മാ​ണ് കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​ത്. ഒ​ന്ന​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്തി​ല്‍ ത​ന്‍റെ ഓ​ഹ​രി ന​ല്‍​ക​ണ​മെ​ന്ന് ഇ​യാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും സ​ജി​യു​ടെ പി​താ​വ് മ​റ്റാ​രോ ആ​ണെ​ന്നും ഇ​തി​നാ​ല്‍ സ്വ​ത്ത് ന​ല്‍​കാ​ന്‍ ആ​കി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​യി​രു​ന്നു റെ​ജി. വി​വാ​ഹം ക​ഴി​ക്കാ​നും സ​ജി​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്നും ഇ​യാ​ള്‍ പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി. റി​മാ​ൻ​ഡി​ലാ​യ സ​ജി​യെ പോ​ലീ​സ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യും. 2018 ല്‍ ​കാ​ണാ​താ​യ മേ​രി​ക്കു​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് മാ​ത്യു​വി​ന്‍റെ തി​രോ​ധാ​ന​ത്തി​ല്‍ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല;
പ്ര​തി റി​മാ​ൻ​ഡി​ൽ

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് നെ​ടു​ങ്ക​ണ്ടം കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു. പ​ച്ച​ടി തോ​ട്ടു​വാ​ക്ക​ട പൊ​ന്നൂ​ട്ടി​ല്‍ മേ​രി​ക്കു​ട്ടി, മ​ക​ന്‍ റെ​ജി എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ സ​ജി​യെ​യാ​ണ് നെ​ടു​ങ്ക​ണ്ടം ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡു ചെ​യ്ത​ത്. സ​ജി​യു​ടെ മാ​താ​വാ​ണ് മേ​രി​ക്കു​ട്ടി. റെ​ജി സ​ഹോ​ദ​ര​നാ​ണ്. ചൊ​വ്വാ​ഴ്ച​യാ​ണ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സ​ജി പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്.

ഈ ​മാ​സം നാ​ലി​ന് രാ​ത്രി​യി​ലാ​ണ് മ​ദ്യ​പി​ച്ചെ​ത്തി​യ സ​ജി മാ​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രെ കാ​ണാ​നി​ല്ലെ​ന്ന സ​ജി​യു​ടെ സ​ഹോ​ദ​രി സി​നി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് മേ​രി​ക്കു​ട്ടി​യു​ടെ വീ​ടി​ന് മു​മ്പി​ല്‍ ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ കു​ഴി​ച്ചി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച പി​ടി​യി​ലാ​യ സ​ജി​യെ അ​ന്നും ഇ​ന്ന​ലെ​യും കൊ​ല ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

Kerala

നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​യു​ടെ ഞെ​ട്ടി​ക്കു​ന്ന മൊ​ഴി പു​റ​ത്ത്

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി സ​ജി​യു​ടെ ഞെ​ട്ടി​ക്കു​ന്ന മൊ​ഴി പു​റ​ത്ത്. സ​ഹോ​ദ​ര​ൻ റെ​ജി​യെ കൊ​ന്ന​ത് മ​ർ​ദി​ച്ചും ക​ഴു​ത്തി​ല്‍ തോ​ർ​ത്ത് മു​റു​ക്കി​യു​മാ​ണ്.

അ​മ്മ മേ​രി​ക്കു​ട്ടി​യെ മു​ഖ​ത്തി​ടി​ച്ചും ക​യ്യി​ല്‍ പി​ടി​ച്ച്‌ ക​റ​ക്കി ഭി​ത്തി​യി​ലേ​ക്കെ​റി​ഞ്ഞും കൊ​ല​പ്പെ​ടു​ത്തി എ​ന്നും പ്ര​തി വെ​ളി​പ്പെ​ടു​ത്തി. ഏ​പ്രി​ല്‍ നാ​ലാം തീ​യ​തി രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നും മൊ​ഴി​യി​ലു​ണ്ട്.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ ര​ണ്ടു ദി​വ​സം വീ​ടി​നു പു​റ​ത്ത് ഗ്രീ​ൻ നെ​റ്റി​ല്‍ പൊ​തി​ഞ്ഞു വ​ച്ചു. മൂ​ന്നാം ദി​വ​സം അ​ർ​ധ രാ​ത്രി​ക്ക് ശേ​ഷ​മാ​ണ് കു​ഴി​ച്ചി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ സ​ജി ചോ​ദ്യം ചെ​യ്യ​ലി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ നി​ന്നാ​ണ് സ​ജി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടു​മ്പോ​ള്‍ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു.

ഈ ​മാ​സം ര​ണ്ട് മു​ത​ല്‍ മേ​രി​ക്കു​ട്ടി​യെ​യും മ​ക​ൻ റെ​ജി​യെ​യും കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി പൊ​ലീ​സി​ന് ല​ഭി​ച്ച​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. പ​രാ​തി പ്ര​കാ​രം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യും ചോ​ദ്യം ചെ​യ്യ​ലും ന​ട​ത്തി​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ന്നെ പോ​ലീ​സി​ന് ദു​രൂ​ഹ​ത തോ​ന്നി​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​നു​ഷ്യ​നോ​ട് സാ​മ്യം തോ​ന്നു​ന്ന ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ വീ​ടി​ൻ്റെ പ​രി​സ​ര​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. കാ​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ സ​ജി അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള അ​യാ​ളു​ടെ മ​റു​പ​ടി​യി​ല്‍ പൊ​ലീ​സി​ന് സം​ശ​യം തോ​ന്നി. വൈ​കി​ട്ട് വീ​ണ്ടും പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ സ​ജി അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

പി​ന്നീ​ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ആ​ണ് വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ നി​ന്നും സ​ജി​യെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​തേ​സ​മ​യം പി​താ​വി​ന്‍റെ തി​രോ​ധാ​ന​വും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​ജി​യു​ടെ സ​ഹോ​ദ​രി സി​നി രം​ഗ​ത്തെ​ത്തി​രു​ന്നു

Kerala

നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട കൊ​ല​പാ​ത​കം: പ്ര​തി കസ്റ്റഡിയിൽ

നെ​​ടു​​ങ്ക​​ണ്ടം: നെ​​ടു​​ങ്ക​​ണ്ടം തോ​​ട്ടു​​വാ​​ക്ക​​ട​​യി​​ല്‍ അ​​മ്മ​​യെ​​യും സ​​ഹോ​​ദ​​ര​​നെ​​യും കൊ​​ല​​പ്പെ​​ടു​​ത്തി കു​​ഴി​​ച്ചു​​മൂ​​ടി​​യ സം​​ഭ​​വ​​ത്തി​​ല്‍ പ്ര​​തി​​യാ​​യ തോ​​ട്ടു​​വാ​​ക്ക​​ട പൊ​​ന്നൂ​​ട്ടി​​യി​​ല്‍ സ​​ജി (43) പോ​​ലീ​​സി​​ല്‍ കീ​​ഴ​​ട​​ങ്ങി.

കൃ​​ത്യം ന​​ട​​ന്ന ഇ​​വ​​രു​​ടെ വീ​​ടി​​നു സ​​മീ​​പ​​ത്തു​​ള്ള കാ​​ട്ടി​​ല്‍നി​​ന്നും ഇ​​റ​​ങ്ങി​​വ​​ന്ന ഇ​​യാ​​ള്‍ ഒ​​രു ക​​ട​​യി​​ലെ​​ത്തു​​ക​​യും താ​​ന്‍ കീ​​ഴ​​ട​​ങ്ങു​​ക​​യാ​​ണെ​​ന്ന് നാ​​ട്ടു​​കാ​​രോ​​ടു പ​​റ​​യു​​ക​​യു​​മാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് നാ​​ട്ടു​​കാ​​ര്‍ ഇ​​യാ​​ളെ നെ​​ടു​​ങ്ക​​ണ്ടം പോ​​ലീ​​സി​​നു കൈ​​മാ​​റി. തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് നാ​​ടി​​നെ ന​​ടു​​ക്കി​​യ ഇ​​ര​​ട്ട​​ക്കൊ​​ല​​പാ​​ത​​കം പു​​റം​​ലോ​​കം അ​​റി​​ഞ്ഞ​​ത്.

പൊ​​ന്നൂ​​ട്ടി​​യി​​ല്‍ മേ​​രി​​ക്കു​​ട്ടി (70), മ​​ക​​ന്‍ റെ​​ജി (48) എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ഇ​​വ​​രു​​ടെ വീ​​ടി​​നു​മു​​ന്നി​​ല്‍ കു​​ഴി​​ച്ചി​​ട്ട​നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രെ​​യും കാ​​ണാ​​നി​​ല്ലെ​​ന്ന മ​​ക​​ള്‍ സി​​നി​​യു​​ടെ പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍​ന്ന് വീ​​ട്ടി​​ലെ​​ത്തി​​യ പോ​​ലീ​​സി​​നെ ക​​ണ്ട​​തോ​​ടെ പ്ര​​തി​​യും മേ​​രി​​ക്കു​​ട്ടി​​യു​​ടെ മ​​ക​​നു​​മാ​​യ സ​​ജി ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടി​​രു​​ന്നു.

സം​​ശ​​യം തോ​​ന്നി​​യ പോ​​ലീ​​സ് പ​​രി​​സ​​രം നി​​രീ​​ക്ഷി​​ച്ച​​പ്പോ​​ഴാ​​ണു മ​​ണ്ണ് ഇ​​ള​​കി​ക്കി​ട​​ക്കു​​ന്ന​​തു ക​​ണ്ട​​ത്. തു​​ട​​ര്‍​ന്ന് തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ ഇ​​വി​​ടം കു​​ഴി​​ച്ചു ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ഇ​​രു​​വ​​രു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ജീ​​ര്‍​ണി​​ച്ച​നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി.

പോ​​ലീ​​സ് നാ​​ല് സ്‌​​ക്വാ​​ഡു​​ക​​ളാ​​യി തി​​രി​​ഞ്ഞു ഡോ​​ഗ് സ്‌​​ക്വാ​​ഡ്, ഡ്രോ​​ണ്‍ എ​​ന്നി​​വ​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ പ്ര​​തി​​ക്കാ​​യി തെ​​ര​​ച്ചി​​ല്‍ ന​​ട​​ത്തി​​വ​​രി​​ക​​യാ​​യി​​രു​​ന്നു. നാ​​ട്ടു​​കാ​​രും പോ​​ലീ​​സി​​നോ​​ടൊ​​പ്പം തെ​​ര​​ച്ചി​​ലി​​ല്‍ സ​​ഹാ​​യി​​ച്ചു.

ഇ​​തി​​നി​​ടെ വെ​​ള്ള​​വും ഭ​​ക്ഷ​​ണ​​വും ല​​ഭി​​ക്കാ​​താ​​യ​​തോ​​ടെ ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12 ഓ​​ടെ സ​​ജി കാ​​ട്ടി​​ല്‍നി​​ന്നു പു​​റ​​ത്തി​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത ഇ​​യാ​​ളെ നെ​​ടു​​ങ്ക​​ണ്ടം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക​​യും പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്ക് മാ​​റ്റു​​ക​​യും ചെ​​യ്തു.

മേ​​രി​​ക്കു​​ട്ടി​​യു​​ടെ​​യും റെ​​ജി​​യു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ഇ​​ടു​​ക്കി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ പോ​​സ്റ്റ്മോ​​ര്‍​ട്ടം ന​​ട​​ത്തി​​യ​​ശേ​​ഷം നെ​​ടു​​ങ്ക​​ണ്ട​​ത്തെ പ​​ഞ്ചാ​​യ​​ത്ത് പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ല്‍ സം​​സ്‌​​ക​​രി​​ച്ചു.

ഇ​​രു​​വ​​രു​​ടെ​​യും കൊ​​ല​​പാ​​ത​​കം സം​​ബ​​ന്ധി​​ച്ച് പ്ര​​തി കു​​റ്റം സ​​മ്മ​​തി​​ച്ചി​​ട്ടു​​ണ്ട്. ശ​​രീ​​രം മ​​റ​​വ് ചെ​​യ്യു​​ന്ന​​തി​​ന​​ട​​ക്കം ആ​​രു​​ടെ​​യെ​​ങ്കി​​ലും സ​​ഹാ​​യം സ​​ജി​​ക്കു ല​​ഭി​​ച്ചി​​ട്ടു​​ണ്ടോ​യെ​ന്നും പി​​താ​​വി​​ന്‍റെ തി​​രോ​​ധ​​നം സം​​ബ​​ന്ധി​​ച്ചും വി​​ശ​​ദ​​മാ​​യ ചോ​​ദ്യം ചെ​​യ്യ​​ലി​​ല്‍ വ്യ​​ക്ത​​മാ​​കു​​മെ​​ന്നാ​​ണു പോ​​ലീ​​സി​​ന്‍റെ പ്ര​​തീ​​ക്ഷ.

District News

നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: വ​സ്തു ത​ര്‍​ക്ക​വും സ​ഹോ​ദ​ര​ന്‍റെ മാ​ന​സി​ക പീഡ​ന​വുംമൂലമെന്ന്

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി സ​ജി കു​റ്റം സ​മ്മ​തി​ച്ച​താ​യി ഇ​ടു​ക്കി എ​സ്​പി സാ​ബു മാ​ത്യു. കൊ​ല​യ്ക്ക് കാ​ര​ണം വ​സ്തു ത​ര്‍​ക്ക​വും സ​ഹോ​ദ​ര​ന്‍റെ മാ​ന​സി​ക പീ​ഡ​ന​വു​മാ​ണെ​ന്നും പ്ര​തി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മാ​താ​വ് തോ​ട്ടു​വാ​ക്ക​ട പൊ​ന്നൂ​ട്ടി​യി​ല്‍ മേ​രി​ക്കു​ട്ടി​യെ​യും സ​ഹോ​ദ​ര​ന്‍ റെ​ജി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത് താ​നാ​ണെ​ന്നും ഇ​തി​ന് ത​നി​ക്ക് മ​റ്റാ​രു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​തി പ​റ​ഞ്ഞു. മാ​ത്യു​വി​ന്‍റെ മ​ക​ന​ല്ല സ​ജി​യെ​ന്ന് പ​റ​ഞ്ഞ് റെ​ജി നി​ര​ന്ത​രം ആ​ക്ഷേ​പി​ച്ചി​രു​ന്നു. റെ​ജി സ​ജി​യെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രു​ന്ന​തും പ​ക​യ്ക്ക് കാ​ര​ണ​മാ​യി. പ്ര​തി​യെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്നും തെ​ളി​വെ​ടു​പ്പ് തു​ട​രും.

വി​ശ​ദ​മാ​യ ചോ​ദ്യംചെ​യ്യ​ലി​ല്‍ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ പു​റ​ത്തുവ​രു​മെ​ന്നും എ​സ്പി പ​റ​ഞ്ഞു. സ​ജി​യു​ടെ പി​താ​വ് മാ​ത്യു​വി​ന്‍റെ തി​രോ​ധാ​ന​ത്തി​ലും പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തും. ഇ​ന്ന് ഉ​ച്ച​യോ​ടെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യും. ഇ​തോ​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ പൂ​ര്‍​ണ​ചി​ത്രം തെ​ളി​യു​മെ​ന്നും എ​സ്പി പ​റ​ഞ്ഞു.

Kerala

ഇരട്ടക്കൊലപാതകം; ഞെട്ടല്‍ മാറാതെ തോട്ടുവാക്കട

നെ​​​​ടു​​​​ങ്ക​​​​ണ്ടം: ഇ​​​​ര​​​​ട്ട​​​​ക്കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ന്‍റെ ഞെ​​​​ട്ട​​​​ലി​​​​ലാ​​​​ണ് പ​​​​ച്ച​​​​ടി തോ​​​​ട്ടു​​​​വാ​​​​ക്ക​​​​ട. അ​​​​മ്മ​​​​യെ​​​​യും മ​​​​ക​​​​നെ​​​​യും കൊ​​​​ന്നു കു​​​​ഴി​​​​ച്ചു​​​​മൂ​​​​ടി എ​​​​ന്ന വാ​​​​ര്‍ത്ത ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ര്‍ച്ചെ​​​​യാ​​​​ണ് നാ​​​​ട്ടു​​​​കാ​​​​ര്‍ അ​​​​റി​​​​ഞ്ഞ​​​​ത്.

പു​​​​റം​​​​ലോ​​​​ക​​​​വു​​​​മാ​​​​യി അ​​​​ധി​​​​കം ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത കു​​​​ടും​​​​ബ​​​​മാ​​​​യി​​​​രു​​​​ന്നു തോ​​​​ട്ടു​​​​വാ​​​​ക്ക​​​​ട പൊ​​​​ന്നു​​​​ട്ട​​​​യി​​​​ല്‍ മേ​​​​രി​​​​ക്കു​​​​ട്ടി​​​​യു​​​​ടേ​​​​ത്. മേ​​​​രി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ​​​​യും മൂ​​​​ത്ത​​​​മ​​​​ക​​​​ന്‍ റെ​​​​ജി​​​​യു​​​​ടെ​​​​യും അ​​​​ഴു​​​​കി​​​​യ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ വീ​​​​ടി​​​​നു സ​​​​മീ​​​​പ​​​​ത്തെ പ​​​​ട്ടി​​​​ക്കൂ​​​​ടി​​​​ന് പി​​​​ന്നി​​​​ല്‍ കു​​​​ഴി​​​​ച്ചി​​​​ട്ട നി​​​​ല​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ക്ക് 15 ദി​​​​വ​​​​സ​​​​ത്തോ​​​​ളം പ​​​​ഴ​​​​ക്ക​​​​മു​​​​ണ്ടെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ന് പി​​​​ന്നി​​​​ല്‍ മേ​​​​രി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ ഇ​​​​ള​​​​യ മ​​​​ക​​​​ന്‍ സ​​​​ജി​​​​യാ​​​​ണെ​​​​ന്ന് പോ​​​​ലീ​​​​സ് സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. പോ​​​​ലീ​​​​സ് എ​​​​ത്തി​​​​യ​​​​തോ​​​​ടെ ഇ​​​​യാ​​​​ള്‍ ഓ​​​​ടി ര​​​​ക്ഷ​​​​പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​വ​​​​രെ കൂ​​​​ടാ​​​​തെ മേ​​​​രി​​​​ക്കു​​​​ട്ടി​​​​ക്ക് ര​​​​ണ്ട് മ​​​​ക്ക​​​​ള്‍കൂ​​​​ടി​​​​യാ​​​​ണുള്ള​​​​ത്. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രി​​​​യാ​​​​യ ഒ​​​​രു മ​​​​ക​​​​ള്‍ അ​​​​ഭ​​​​യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലാ​​​​ണ്. മ​​​​റ്റൊ​​​​രു മ​​​​ക​​​​ള്‍ വി​​​​വാ​​​​ഹി​​​​ത​​​​യു​​​​മാ​​​​ണ്.

മ​​​​രി​​​​ച്ച റെ​​​​ജി​​​​യും പ്ര​​​​തി എ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ സ​​​​ജി​​​​യും ത​​​​മ്മി​​​​ല്‍ മ​​​​ദ്യ​​​​പി​​​​ച്ച് വ​​​​ഴ​​​​ക്കു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​ത് പ​​​​തി​​​​വാ​​​​യി​​​​രു​​​​ന്നു. സ്ഥി​​​​ര​​​​മാ​​​​യി പ​​​​ര​​​​സ്പ​​​​രം പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന ഇ​​​​വ​​​​ര്‍ അ​​​​യ​​​​ല്‍ക്കാ​​​​രെ​​​​യും സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​ര​​​​ട​​​​ക്ക​​​​മു​​​​ള്ള ബ​​​​ന്ധു​​​​ക്ക​​​​ളെ​​​​യും വീ​​​​ട്ടി​​​​ലേ​​​​ക്ക് അ​​​​ടു​​​​പ്പി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. വി​​​​വി​​​​ധ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളാ​​​​ല്‍ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ന്ന അ​​​​മ്മ​​​​യെ കാ​​​​ണു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​ര്‍ വീ​​​​ട്ടി​​​​ല്‍ എ​​​​ത്തു​​​​ന്ന​​​​ത് പോ​​​​ലും ഇ​​​​വ​​​​ര്‍ ത​​​​ട​​​​ഞ്ഞി​​​​രു​​​​ന്നു.

മേ​​​​രി​​​​ക്കു​​​​ട്ടി​​​​യെ​​​​യും റെ​​​​ജി​​​​യെ​​​​യും ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി പു​​​​റ​​​​ത്ത് കാ​​​​ണാ​​​​തി​​​​രു​​​​ന്ന​​​​തോ​​​​ടെ അ​​​​യ​​​​ല്‍വാ​​​​സി​​​​ക​​​​ള്‍ സ​​​​ജി​​​​യോ​​​​ട് വി​​​​വ​​​​രം തി​​​​ര​​​​ക്കി​​​​യെ​​​​ങ്കി​​​​ലും പ​​​​ര​​​​സ്പ​​​​രവി​​​​രു​​​​ദ്ധ​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് ന​​​​ല്‍കി​​​​യ​​​​ത്. ഇ​​​​തേ​​​​ത്തു​​​​ട​​​​ര്‍ന്ന് സം​​​​ശ​​​​യം തോ​​​​ന്നി​​​​യ നാ​​​​ട്ടു​​​​കാ​​​​ര്‍ മേ​​​​രി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ മ​​​​ക​​​​ള്‍ സി​​​​നി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. മ​​​​ക​​​​ള്‍ ന​​​​ല്‍കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഞാ​​​​യ​​​​റാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം നെ​​​​ടു​​​​ങ്ക​​​​ണ്ടം പോ​​​​ലീ​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ​​​​ത്.

സം​​​​ശ​​​​യം തോ​​​​ന്നി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് പോ​​​​ലീ​​​​സ് വീ​​​​ടും പ​​​​രി​​​​സ​​​​ര​​​​വും പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തും മു​​​​റ്റ​​​​ത്ത് മ​​​​ണ്ണി​​​​ള​​​​കി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന സ്ഥ​​​​ലം കു​​​​ഴി​​​​ച്ചു​​​​നോ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​ന്ന​​​​ത പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത് പോ​​​​സ്റ്റ്മോ​​​​ര്‍ട്ട​​​​ത്തി​​​​നാ​​​​യി ഇ​​​​ടു​​​​ക്കി മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ളജി​​​​ലേ​​​​ക്ക് മാ​​​​റ്റി. ഒ​​​​ളി​​​​വി​​​​ല്‍ പോ​​​​യ സ​​​​ജി​​​​യെ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി പോ​​​​ലീസ് അ​​​​ന്വേ​​​​ഷ​​​​ണം ഊ​​​​ര്‍ജി​​​​ത​​​​മാ​​​​ക്കി.

ഇ​​​​യാ​​​​ളു​​​​ടെ കൈ​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ബാ​​​​ഗ് വീ​​​​ടി​​​​നു സ​​​​മീ​​​​പ​​​​ത്തെ മ​​​​ല​​​​മു​​​​ക​​​​ളി​​​​ല്‍നി​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നി​​​​ടെ 2018 ല്‍ ​​​​കാ​​​​ണാ​​​​താ​​​​യ മേ​​​​രി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ ഭ​​​​ര്‍ത്താ​​​​വ് മാ​​​​ത്യു​​​​വി​​​​ന്‍റെ തി​​​​രോ​​​​ധാ​​​​ന​​​​വും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​മാ​​​​ണോ എ​​​​ന്ന സം​​​​ശ​​​​യ​​​​ത്തി​​​​ലാ​​​​ണ് പോ​​​​ലീ​​​​സും നാ​​​​ട്ടു​​​​കാ​​​​രും. ഒ​​​​ളി​​​​വി​​​​ല്‍ പോ​​​​യ സ​​​​ജി​​​​യെ പി​​​​ടി​​​​കൂ​​​​ടി​​​​യാ​​​​ല്‍ മാ​​​​ത്ര​​​​മേ ഇ​​​​ര​​​​ട്ട​​​​ക്കൊ​​​​ല​​​​പാ​​​​ത​​​​കം സം​​​​ബ​​​​ന്ധി​​​​ച്ചും പി​​​​താ​​​​വി​​​​ന്‍റെ തി​​​​രോ​​​​ധാ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ചും കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​കു​​​​ക​​​​യു​​​​ള്ളു.

ഇ​ല്ലാ​ത്ത വി​വാ​ഹ​ത്തി​ന് നാ​ട്ടു​കാ​രെ ക്ഷ​ണി​ച്ചു

പ​ച്ച​ടി തോ​ട്ടു​വാ​ട​ക​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി എ​ന്നു സം​ശ​യി​ക്കു​ന്ന സ​ജി ഇ​യാ​ളു​ടെ വി​വാ​ഹ​ത്തി​ന് അ​യ​ൽ​വാ​സി​ക​ളെ ക്ഷ​ണി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 10ന് ​വി​വാ​ഹ​മാ​ണ​ന്നും 600 പേ​രെ ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ, വ​ധു​വി​നെ സം​ബ​ന്ധി​ച്ച് പ​ല രീ​തി​യി​ലാ​ണ് നാ​ട്ടു​കാ​രോ​ടു പ​റ​ഞ്ഞി​രു​ന്ന​തു. പി​ന്നീ​ട് നാ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ങ്ങ​നെ ഒ​രു വി​വാ​ഹാ​ലോ​ച​ന​പോ​ലും ന​ട​ന്ന​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല.

എ​ന്നാ​ൽ, സ​ജി പ​റ​ഞ്ഞ വി​വാ​ഹ തീ​യ​തി​യി​ൽ ദേ​ഹ​ത്ത് പ​രി​ക്കു​ക​ളോ​ടെ​യാ​ണ് ഇ​യാ​ളെ ക​ണ്ട​ത്. വ​ധു​വി​ന്‍റെ ബ​ന്ധു മ​രി​ച്ച​തി​നാ​ൽ വി​വാ​ഹം മാ​റ്റി​വ​ച്ച​താ​യും ഇ​യാ​ൾ പ​റ​ഞ്ഞു. ബാ​ത്ത്‌​റൂ​മി​ൽ തെ​ന്നി​വീ​ണാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു.

Latest News

Corehub Up